രണ്ടു വേവ്ഫോമുകൾ തമ്മിലുള്ള ഫേസ് വ്യത്യാസം XY ഗ്രാഫ് ഉപയോഗിച്ച് അളക്കാം. അനലോഗ് ഓസ്സിലോസ്കോപ്പുകളുടെ യുഗത്തിൽ വ്യാപകമായി ഉപയോഗിച്ചിരുന്ന ഒരു രീതിയാണിത്. ഉദാഹരണത്തിന് ഒരു കപ്പാസിറ്ററും റെസിസ്റ്ററും സീരീസായി ഘടിപ്പിച്ചിട്ടുള്ള ഒരു സർക്യൂട്ടിലൂടെ AC കടത്തിവിടുക. അവയ്ക്ക് കുറുകെയുള്ള വോൾട്ടേജുകളുടെ ഫേസ് വ്യത്യാസം XY പ്ലോട്ടിൽ നിന്നും θ = sin − 1(y1 ⁄ y2) എന്ന സമവാക്യം ഉപയോഗിച്ച് കണക്കാക്കാം. ഇവിടെ y1 ഗ്രാഫ് y-ആക്സിസിനെ ഖണ്ഡിക്കുന്ന ബിന്ദുവും(y-intercept) y2 yയുടെ ഏറ്റവും കൂടിയ വോൾട്ടേജുമാണ്.